നമുക്കൊരു വീട് വേണം
ഘടികാരങ്ങള്‍ ഇല്ലാത്തത്
മിഴികളില്‍ നോക്കിയിരിക്കവേ
നാഴിക മണികള്‍ മുഴങ്ങരുത്
ഒറ്റമുറി മതി
തമ്മിലെ പിണക്കത്തിന്റെ
മൌനത്തിനിടയില്‍
ഭിത്തിയുടെ നിഴല്‍ വീഴരുത്
നമ്മുടെ ചിന്തകള്‍ക്കിരിക്കാന്‍
ഒരു ചാരുകസേര മാത്രം
ഒരു പായ വേണം
പുസ്തകങ്ങള്‍ നിരത്തിയിടാന്‍
പാട്ടുപെട്ടികള്‍ക്കു പകരം
ഒരു കുയില്‍
നക്ഷത്രങ്ങളിലേക്കു
നോക്കാനൊരു ജാലകം
മുറ്റത്തൊരു തുളസിയും
മുടിയോതുക്കാന്‍ കാറ്റും
വഴിക്കണ്ണ്‍ നട്ടിരിക്കാന്‍
മൂന്നു പടികളും
-Belsy Siby-
ഘടികാരങ്ങള്‍ ഇല്ലാത്തത്
മിഴികളില്‍ നോക്കിയിരിക്കവേ
നാഴിക മണികള്‍ മുഴങ്ങരുത്
ഒറ്റമുറി മതി
തമ്മിലെ പിണക്കത്തിന്റെ
മൌനത്തിനിടയില്‍
ഭിത്തിയുടെ നിഴല്‍ വീഴരുത്
നമ്മുടെ ചിന്തകള്‍ക്കിരിക്കാന്‍
ഒരു ചാരുകസേര മാത്രം
ഒരു പായ വേണം
പുസ്തകങ്ങള്‍ നിരത്തിയിടാന്‍
പാട്ടുപെട്ടികള്‍ക്കു പകരം
ഒരു കുയില്‍
നക്ഷത്രങ്ങളിലേക്കു
നോക്കാനൊരു ജാലകം
മുറ്റത്തൊരു തുളസിയും
മുടിയോതുക്കാന്‍ കാറ്റും
വഴിക്കണ്ണ്‍ നട്ടിരിക്കാന്‍
മൂന്നു പടികളും
-Belsy Siby-
No comments:
Post a Comment