സ്മാരകം
---------
സൂക്ഷിച്ച് കടന്നു വരണം
ഇടനാഴിയിലെ ചിലന്തിവലകൾക്കിടയിൽ
കുറച്ചു പുളിയിലകൾ കുരുങ്ങിക്കിടക്കുന്നുണ്ട്.
പണ്ട് ആരൊക്കെയോ സ്നേഹം വിളമ്പിയത്
അതിലാണു.
ആകെ നാലറകളാണുള്ളത്.
ഇടതു വശത്ത് ആദ്യം കാണുന്നതിന്റെ
വാതിലിൽ മുഖം ചേർത്താൽ
അമ്മിഞ്ഞപ്പാലിന്റെ മണം കിട്ടും.
നിഷ്കളങ്കതയുടെ ചിറകുകളറ്റ ശേഷം
അവിടേക്ക് കയറാൻ കഴിഞ്ഞിട്ടില്ല.
അടുത്തത്, തീണ്ടാരിപ്പുരയെന്നു പറഞ്ഞ്
ആളുകൾ മാറിപ്പോകുന്ന എന്റെ
സ്വപ്നമുറി.
വേദന തിന്നു തിന്നാവേദനക്കൊടുമുടിയുടെ
മുകളിലെത്തി മേഘങ്ങളെ തൊടുമ്പോൾ
കിട്ടുന്ന സുഖമുണ്ടല്ലൊ;
സുന്ദരാനന്ദസുഖസുഷുപ്തി.
അതിനായി ഞാൻ തപം ചെയ്യുന്നതിവിടെയാണു.
ദാ,ഈ അറയിലത്രയും മുഖം മൂടികളാണു
പ്രണയത്തിന്റെ,സദാചാരത്തിന്റെ
സഹതാപത്തിന്റെ,സൗഹൃദത്തിന്റെ
അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത
മുഖം മൂടികൾ.
എല്ലാം ഉടമകൾ ഉപേക്ഷിച്ചു പോയവ.
അവസാനത്തേത്
ശൂന്യതയുടെ അറയാണു.
ഈ സ്മാരകത്തിൽ കാഴ്ചക്കാരില്ലാതാവുമ്പോൾ
വേണം ആ വാതിൽ തുറക്കാൻ.
****
ശ്രീനി രാധാകൃഷ്ണൻ
---------
സൂക്ഷിച്ച് കടന്നു വരണം
ഇടനാഴിയിലെ ചിലന്തിവലകൾക്കിടയിൽ
കുറച്ചു പുളിയിലകൾ കുരുങ്ങിക്കിടക്കുന്നുണ്ട്.
പണ്ട് ആരൊക്കെയോ സ്നേഹം വിളമ്പിയത്
അതിലാണു.
ആകെ നാലറകളാണുള്ളത്.
ഇടതു വശത്ത് ആദ്യം കാണുന്നതിന്റെ
വാതിലിൽ മുഖം ചേർത്താൽ
അമ്മിഞ്ഞപ്പാലിന്റെ മണം കിട്ടും.
നിഷ്കളങ്കതയുടെ ചിറകുകളറ്റ ശേഷം
അവിടേക്ക് കയറാൻ കഴിഞ്ഞിട്ടില്ല.
അടുത്തത്, തീണ്ടാരിപ്പുരയെന്നു പറഞ്ഞ്
ആളുകൾ മാറിപ്പോകുന്ന എന്റെ
സ്വപ്നമുറി.
വേദന തിന്നു തിന്നാവേദനക്കൊടുമുടിയുടെ
മുകളിലെത്തി മേഘങ്ങളെ തൊടുമ്പോൾ
കിട്ടുന്ന സുഖമുണ്ടല്ലൊ;
സുന്ദരാനന്ദസുഖസുഷുപ്തി.
അതിനായി ഞാൻ തപം ചെയ്യുന്നതിവിടെയാണു.
ദാ,ഈ അറയിലത്രയും മുഖം മൂടികളാണു
പ്രണയത്തിന്റെ,സദാചാരത്തിന്റെ
സഹതാപത്തിന്റെ,സൗഹൃദത്തിന്റെ
അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത
മുഖം മൂടികൾ.
എല്ലാം ഉടമകൾ ഉപേക്ഷിച്ചു പോയവ.
അവസാനത്തേത്
ശൂന്യതയുടെ അറയാണു.
ഈ സ്മാരകത്തിൽ കാഴ്ചക്കാരില്ലാതാവുമ്പോൾ
വേണം ആ വാതിൽ തുറക്കാൻ.
****
ശ്രീനി രാധാകൃഷ്ണൻ
No comments:
Post a Comment