Saturday, May 25, 2013

ഒരു കുഞ്ഞു പൂവിന്റെ ഇതളില്‍ നിന്നൊരുതുള്ളി മധുരം

ആ... ആ... ആ... ആ... ആ.... ആ... ആ...
 
ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി

 
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍

 
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ

 
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍

 
എന്റെ തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍ (2)

കുടവുമായ് പോകുന്നൊരമ്പാടിമുകില്‍

 
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ

 
പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ

 
പല്ലവി നീ സ്വയം പാടുകില്ലേ
 

കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ (2)

എവിടെയോ കണ്ടു മറന്നൊരാ മുഖമിന്നു
 

ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ
 

കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
 

പ്രണയമായ് പൂവിട്ടുവന്നതല്ലേ
 

നിന്റെ കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ (2)

 
ആ... ആ... ആ... ആ...

തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
 

താമരച്ചെപ്പു തുറന്നുവെങ്കില്‍
 

അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
 

ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍
 

അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍ (2

ഹരി!.....ബലികഴിക്കപ്പെട്ട സ്വപ്ന കവി!

ഒരു വാക്ക് മിണ്ടാതെ ഒരു നോക്കു നല്കാതെ,
എൻ മനം മൗനത്തിൻ വ്രതം നോല്ക്കുന്നു.
ഒരു സ്വപ്നം കാണാതെ സിന്ദൂരം ചൂടാതെ,
സീമന്തം മോഹം മറന്നു നിന്നു.
ഒരു മുല്ല മൊട്ടിന്റെ കദന ഗന്ധത്തിൽ,
നൊമ്പര തുമ്പി വിതുമ്പി നിന്നു.
നിത്യവും സന്ധ്യതൻ പൂജയ്ക്കു വന്നൊരാ,
ചെമ്മാന തന്ത്രിയും തേങ്ങി നിന്നു.
വിണ്ണശ്രു ബാഷ്പങ്ങൾ തുളുമ്പിയ താരകം,
നിന്നോർമ്മ തീയിൽ വീണെരിഞ്ഞു.
ആഷാഢം തേടിയ എൻ ശോക മിഴികൾ,
നിൻ നിഴൽ പൂവിനെ ചൂടി നിന്നു.
ആലില മാറിൽ ആലേഖം എഴുതിയ,
ആവണി ചന്ദ്രി അകന്നു നിന്നു.
കാനന ഹൃത്തിൽ പൂവിട്ട കൈതപൂ,
കാർക്കൂന്തൽ വല്ലിയെ മറന്നു നിന്നു.
ഇന്നിതാ ഞാനും നീറുമെൻ മൗനവും,
പെരുവഴി ചിന്തയിൽ ഇടറി നിന്നു.
വിണ്മുകിൽ തൂവിയ വിരഹാശ്രു ബാഷ്പങ്ങൾ,
അനുരാഗ നോവിനെ തൊട്ടുണർത്തി.
അഴൽവീണാ വിരൽ മീട്ടി വിരഹാശ്രു കിരണങ്ങൾ,
എൻ മാറിൽ ശോകത്തിൻ ശ്രുതി മീട്ടുന്നു.
ആശ്രയം തേടുമെൻ ആകുല ഹൃദയം,
ആലബ്ധ സ്വപ്നത്തിൻ കവിയാകുന്നു.
ഹരി!