അകാരണമായ
നിരാശ തോന്നാറുണ്ടോ ...
ഇനി നാല് വളവുകള്‍ കൂടി ....
ദേഷ്യം കൊണ്ട്
കണ്ണുകള്‍
ചുവന്നു തുടുക്കാരുണ്ടോ
ഇനി മൂന്നു വളവുകള്‍ കൂടി
ഹൃദയമിടിപ്പിന്റെ
താളം മുറുമ്പോള്‍
നെഞ്ചകത്തൊരു
ഭയം വിരുന്നിനെത്തുന്നുണ്ടോ ?
ഇനി രണ്ടു വളവുകള്‍ കൂടി ....
നിശ്വാസങ്ങളുടെ
നിര്‍വ്വചനങ്ങള്‍ തേടി
മനസ്സ് അസ്വസ്ഥതയുടെ
തടവറയില്‍ അഭയമിരക്കുന്നുവോ
ഇനി ഒരു വളവു കൂടി ...
ഒരു കുരുക്കില്‍
ഓര്‍മ്മകള്‍
മുറുകി പിടയുന്നുവോ ....
നിതാന്തമായൊരു മൌനം
നിന്നെ പൊതിയുന്നുവോ
തുറിച്ച കണ്ണുകളിലേക്കു
ഉറുമ്പുകളുടെ
ഒരു ഘോഷയാത്ര
കടന്നു വരുന്നുണ്ടോ .................
എങ്കില്‍ .....ഇവിടെ വളവുകള്‍ അവസാനിക്കുന്നു .....
ദേഷ്യം കൊണ്ട്
കണ്ണുകള്‍
ചുവന്നു തുടുക്കാരുണ്ടോ
ഇനി മൂന്നു വളവുകള്‍ കൂടി
ഹൃദയമിടിപ്പിന്റെ
താളം മുറുമ്പോള്‍
നെഞ്ചകത്തൊരു
ഭയം വിരുന്നിനെത്തുന്നുണ്ടോ ?
ഇനി രണ്ടു വളവുകള്‍ കൂടി ....
നിശ്വാസങ്ങളുടെ
നിര്‍വ്വചനങ്ങള്‍ തേടി
മനസ്സ് അസ്വസ്ഥതയുടെ
തടവറയില്‍ അഭയമിരക്കുന്നുവോ
ഇനി ഒരു വളവു കൂടി ...
ഒരു കുരുക്കില്‍
ഓര്‍മ്മകള്‍
മുറുകി പിടയുന്നുവോ ....
നിതാന്തമായൊരു മൌനം
നിന്നെ പൊതിയുന്നുവോ
തുറിച്ച കണ്ണുകളിലേക്കു
ഉറുമ്പുകളുടെ
ഒരു ഘോഷയാത്ര
കടന്നു വരുന്നുണ്ടോ .................
എങ്കില്‍ .....ഇവിടെ വളവുകള്‍ അവസാനിക്കുന്നു .....
No comments:
Post a Comment